കോഴിക്കോട്: വടകര താലൂക്ക് ഓഫീസിലെ തീപിടുത്തത്തിൽ ദുരൂഹതയുണ്ടെന്ന് എംഎൽഎ കെ കെ രമ. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ കെ രമ ആവശ്യപ്പെട്ടു. ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം പോരെന്നും ഒരാഴ്ചക്കിടെ വടകരയിലെ രണ്ടു ഓഫിസുകളിൽ തീപിടുത്തമുണ്ടായിട്ടുണ്ടെന്നും രമ പറഞ്ഞു.
ഇന്നലെ പുലർച്ചെയോടെയുണ്ടായ താലൂക്ക് ഓഫിസിലെ തീപിടുത്തത്തിൽ 80 ശതമാനം ഫയലുകൾ കത്തിനശിച്ചിരുന്നു. അതേസമയം വടകര താലൂക്ക് ഓഫിസിൽ രണ്ട് ദിവസം മുമ്പ് നടന്ന തീപിടുത്തവുമായി ബന്ധപ്പെട്ട് ഒരാൾ പോലിസ് കസ്റ്റഡിയിലായി. ആന്ധ്ര സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

















