കൊച്ചി: പ്രായപൂർത്തിയാവാത്ത 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മോൻസൺ മാവുങ്കൽലിനെതിരെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം എറണാകുളം പോക്സോ കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചു. 2019 കാലഘട്ടത്തിൽ മോൻസന്റെ എറണാകുളത്തെ വീട്ടിൽ വച്ച് തുടർന്ന് പഠിക്കാൻ സഹായിക്കാമെന്നും പഠനത്തിൻറെ കൂടെ കോസ്മറ്റോളജി പഠിപ്പിച്ചു തരാം എന്നും പറഞ്ഞു പ്രലോഭിപ്പിച്ച് നിരന്തരം ബലാൽസംഗം ചെയ്തു എന്നാണ് കേസ്.
മോൻസനെതിരെ പോക്സോ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാനിയമത്തിലെയും ഏകദേശം 17 ഓളം വകുപ്പുകൾ ചേർത്ത് ശക്തമായ കുറ്റപത്രമാണ് നൽകിയിരിക്കുന്നത്.
പ്രതിയെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഈ കേസിലേക്ക് കഴിഞ്ഞമാസം മാസം ആറാം തീയതിയാണ് അറസ്റ്റ് ചെയ്യുന്നത്. കേസ് അന്വേഷണം തുടങ്ങി കൃത്യം 60 ദിവസത്തിനുള്ളിൽ തന്നെയാണ് ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ ആര്‍ റെസ്റ്റമാണ് കേസ് അന്വേഷിച്ചത്.

















