പ്രമുഖ മെസ്സേജിങ് ആപ്പായ ടെലഗ്രാം ജര്‍മനിയില്‍ നിരോധിക്കണമെന്ന ആവശ്യവുമായി രാഷ്ട്രീയ പ്രവര്ത്തകന് ബോറിസ് പിസ്റ്റോറിയസ്.ആപ്പിളിന്റെയും ഗൂഗ്ളിന്റെയും ആപ്പ് സ്റ്റോറുകളില്‍ നിന്നും ടെലഗ്രാം നീക്കം ചെയ്യാന്‍ ഉത്തരവിടണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തീവ്രവാദ ഉള്ളടക്കം കണ്ടെത്താന്‍ സഹായിക്കുന്നതിനുള്ള അഭ്യര്‍ത്ഥനകള്‍ അവഗണിക്കുന്നത് തുടരുകയാണെങ്കില്‍ ആപ്പ് നിരോധിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
വാക്സിന് വിരുദ്ധര്‍ക്ക് അവരുടെ ആശയം വ്യാപകമായി പ്രചരിപ്പിക്കാന്‍ അവസരം നല്‍കിയതിന് ടെലഗ്രാം ജര്‍മ്മനിയില്‍ വിമര്‍ശനമേറ്റുവാങ്ങിയിരുന്നു. ആപ്പിലൂടെ വാക്സിനുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും അക്രമത്തിലേക്ക് നയിക്കുന്ന പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
“സര്‍ക്കാര്‍ സെന്‍സര്‍ഷിപ്പിന്” വഴങ്ങില്ലെന്ന നിലപാട് സ്വീകരിക്കുന്നതിനാല്‍ ടെലഗ്രാമിന്, ജര്‍മനിയിലെ ആക്ടിവിസ്റ്റുകള്‍ക്കും പ്രതിഷേധക്കാര്‍ക്കും ഇടയില്‍ വലിയ പ്രചാരമാണുള്ളത്, പ്രത്യേകിച്ചും ‘നുണകളും ഭീഷണികളും ഗൂഢാലോചന സിദ്ധാന്തങ്ങളും’ പ്രചരിപ്പിക്കുന്നവരെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകള് വഴങ്ങുന്ന സാഹചര്യത്തില്‍. അതേസമയം, വിഷയത്തില്‍ ടെലിഗ്രാം പ്രതികരണം അറിയിച്ചിട്ടില്ല.