വാഷിങ്ടണ്‍: യുഎസില്‍ കോവിഡ് മരണം എട്ടുലക്ഷം കടന്നു. 2020 ഫെബ്രുവരിയിലാണ് അമേരിക്കയിൽ ആദ്യകോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. തുടർന്നുള്ള മാസങ്ങളിൽ വലിയ തോതിൽ മരണസംഖ്യ ഉയർന്നു. ലോകത്ത് മൊത്തം റിപ്പോർട്ട് ചെയ്യപ്പെട്ട 53 ലക്ഷം മരണങ്ങളുടെ 15 ശതമാനവും അമേരിക്കയിലാണ്.
ആറുലക്ഷത്തിലേറെ മരണങ്ങളുണ്ടായ ബ്രസീലാണ് രണ്ടാമത്. ഇന്ത്യ മൂന്നാം സ്ഥാനത്തും -4.76 ലക്ഷം മരണങ്ങൾ. വാക്സിൻ നൽകിത്തുടങ്ങിയതിനു ശേഷമാണ് രണ്ടുലക്ഷം മരണങ്ങളും അമേരിക്കയിൽ സംഭവിച്ചത്.കൊവിഡ് പ്രതിരോധ വാക്സിന് പുറത്തിറങ്ങിയപ്പോള്‍ അമേരിക്കയിലെ കൊവിഡ് മരണസംഖ്യ 3,00,000 ആയിരുന്നു. ഒക്ടോബര്‍ ആദ്യത്തില്‍ അത് 7,00,000ത്തിലേക്ക് ഉയര്‍ന്നു. പിന്നീട് കഴിഞ്ഞ 11 ആഴ്ചക്കുള്ളിലാണ് ഒരു ലക്ഷം പേര് മരിച്ചത്.
അതേസമയം ഒമൈക്രോണ്‍ സാന്നിധ്യത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം കൂടുതല്‍ നിയന്ത്രണത്തിലേക്ക് കടക്കാനാണ് സാധ്യത. നിലവില്‍ അമേരിക്കയിലെ പകുതിയിലധികം സംസ്ഥാനങ്ങളില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ഡോ. റോഷ്ലി വലന്‍സ്ക്കി വ്യക്തമാക്കി.
















