ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്സിന്‍ ആറ് മാസത്തിനുള്ളില്‍ ലഭ്യമാക്കാനാണ് പദ്ധതിയിടുന്നതെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അദാര്‍ പൂനവാല. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഇപ്പോള്‍ അവസാനഘട്ട പരീക്ഷണത്തിലാണ്. മൂന്നു വയസ് വരെയുള്ള കുട്ടികളില്‍ മികച്ച ഫലമാണ് ഇത് കാണിക്കുന്നതെന്നും പൂനവാല പറഞ്ഞു.
ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങളിലേക്ക് വാക്സിന്‍ ഇതിനകം കയറ്റുമതി ചെയ്തിട്ടുണ്ട്. കൂടാതെ അസ്ട്രാസെനക, സ്പുട്നിക് വാക്സിനുകളും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാതാക്കളാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. പ്രതിവര്‍ഷം 1.5 ബില്ല്യണ്‍ ഡോസ് വാക്സിനാണ് ഇവിടെ നിര്‍മിക്കുന്നത്.
അതേസമയം ചില രാജ്യങ്ങള്‍ 10 ശതമാനമോ, 15 ശതമാനമോ വാക്സിന്‍ മാത്രമേ എടുത്തിട്ടുള്ളൂവെന്നും അദാര്‍ പൂനവാല ചൂണ്ടിക്കാട്ടി. ഇവിടങ്ങളില്‍ വാക്സിനേഷന്‍ 60 – 70 ശതമാനം വരെ എത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















