മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് എട്ട് പേര്‍ക്കുകൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. അതില്‍ ഏഴ് പേരും മുംബൈയില്‍ നിന്നുള്ളവരാണ്. ഒരാള്‍ വസായ് വിരാറിലുള്ളയാളാണ്.
ഇതോടെ മഹാരാഷ്ട്രയിലെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 28ആയി. രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 57 ആണ്.
ഇന്ന് രാജസ്ഥാനിലും ഡൽഹിയിലും ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഡൽഹിയിൽ പുതുതായി നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഡൽഹിയിൽ ഒമിക്രോൺ സ്ഥിരീകരിച്ച ആറുപേരിൽ ഒരാൾ രോഗം ഭേദമായി ആശുപത്രി വിട്ടു. രാജസ്ഥാനിൽ നേരത്തെ ഒമിക്രോൺ സ്ഥിരീകരിച്ച എല്ലാവരും നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി പർസാജി ലാൽ മീണ അറിയിച്ചിരുന്നു.
















