തിരുവനന്തപുരം: കേരള പോലീസിന്റെ ഹെലികോപ്റ്റർ കരാർ ഡൽഹി ആസ്ഥാനമായ ചിപ്സൻ ഏവിയേഷന്. പ്രതിമാസം 80 ലക്ഷം രൂപ വാടകയ്ക്ക് 20 മണിക്കൂർ പറക്കും.
അധിക മണിക്കൂറിന് 90,000 രൂപ വീതം നൽകണം. ആറ് സീറ്റുള്ള ഹെലികോപ്റ്റർ മൂന്നു വർഷത്തേക്കാണ് വാടകക്കെടുത്തത്.
ടെണ്ടറിൽ ഏറ്റവും കുറഞ്ഞ തുക നൽകിയ ചിപ്സണനെ തെരെഞ്ഞെടുക്കുകയായിരുന്നു. നേരത്തെ വാടകക്കെടുത്തിയരുന്ന ഹെലികോപ്റ്ററിൽ 1.44 കോടി രൂപയായിരുന്നു വാടക.
2018-ലെ പ്രളയത്തിന് പിന്നാലെയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് ഗുണകരമാവും എന്ന് ചൂണ്ടിക്കാട്ടി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാമെന്ന് സംസ്ഥാന സർക്കാരിന് പോലീസ് ശുപാർശ ചെയ്തത്.

















