ലോക വ്യാപകമായി ഉപയോഗിക്കുന്ന ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയറായ അപ്പാച്ചെയിലാണ് തകരാര്‍ സംഭവിച്ചത്.ലോകമെമ്പാടും സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നു വലിയയൊരു ഭീഷണിയാണ് നേരിടുന്നത്. വെബ് സെറ്റുകളും വെബ് സേവനങ്ങള്‍ക്കും, വേണ്ടിയാണ് അപ്പാച്ചെ ഉപയോഗിക്കുന്നത് . കമ്ബ്യൂട്ടറുമായി ബന്ധപ്പെട്ട് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും ഗുരുതരമായ പ്രശ്നങ്ങളില്‍ ഒന്നാണിത്.
പ്രശ്നം ആദ്യം കണ്ടെത്തിയത് ക്ലൗഡ് എന്റര്‍പ്രസ് സോഫറ്റ്വെയറിലുളള പ്രോഗ്രാമിലാണ്. ഈ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ഹാക്കര്‍മാര്‍ക്ക് സിസ്റ്റത്തിന്റെ ഇന്റേണല്‍ നെറ്റുവര്‍ക്കുകളിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാം. അങ്ങനെ വിലയേറിയ ഡേറ്റ കൊളളയടിക്കാനും നിര്‍ണായക വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാനും സിസ്റ്റത്തില്‍ മാല്‍വേയറുകള്‍ സ്ഥാപിക്കാനും ഇതുവഴി സ്ഥാപിക്കും. ഈ സോഫ്റ്റുവെയര്‍ ഉപയോഗിക്കുന്ന അണ്പാച്ച്ഡ് ചെയ്ത കമ്ബ്യൂട്ടറിലേക്ക് ആര്‍ക്കും പൂര്‍ണ ആക്സ്സ് നേടാം. ഇതിനുവേണ്ടി പാസ്വേര്ഡ് പോലും ആവശ്യമില്ല.
കുട്ടികള്‍ക്കിടയില്‍ വളരെ പ്രചാരമായിട്ടുളള മൈക്രോസോഫ്റ്റിന്റെ ഓണ്‍ലൈന്‍ ഗെയിമായ മൈന്ക്രാഫറ്റ്റിലാണ് ആദ്യമായി തകരാര്‍ സംഭവിച്ചത്. ഇതേ തുടര്‍ന്നു മൈന്‍ക്രാഫ്റ്റ് ഉപയോക്താക്കള്‍ സോഫ്റ്റുവെയറുകളില് അപ്ഡേറ്റ് നല്‍കിയതായി മൈക്രോസോഫ്റ്റ് അറിയിച്ചു.