മുംബൈ: ബോളിവുഡ് താരം കരീന കപൂറിന്റെ മുംബൈയിലെ വസതി അധികൃതർ സീൽ ചെയ്തു. കരീന കപൂറിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരുടെ റൂട്ട്മാപ്പ് ചോദിച്ചറിയാൻ അധികൃതർ സമീപിച്ചിരുന്നു. എന്നാൽ ഇവർ സഹകരിക്കാൻ വിസമ്മതിച്ചതോടെ ഉദ്യോഗസ്ഥർ കടുത്ത നടപടി സ്വീകരിക്കുകയായിരുന്നു.
നടിമാരായ കരീന കപൂറിനും അമൃത അറോറയ്ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്ബ് തന്നെ കരീനയ്ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ശനിയാഴ്ച താരം കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ഇതിന്റെ റിസള്‍ട്ട് ഇന്നലെ വരികയും കരീന പൊസിറ്റീവ് ആകുകയുമായിരുന്നു.
ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും കർശനമായി ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് മുംബൈ കോര്പ്പറേഷന് അറിയിച്ചിരുന്നു.
കരീനയും അമൃതയും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നിരവധി പാര്‍ട്ടികളില്‍ പങ്കെടുത്തത് മുംബയില്‍ കൊവിഡ് സമൂഹവ്യാപനത്തിന് കാരണമാകുമോ എന്ന ആശങ്കയുണ്ട്. ഇതിനോടകം കരീനയുമായി സമ്ബര്‍ക്കത്തില്‍ വന്ന പതിനഞ്ചോളം പേരെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കിയതായി കോര്പ്പറേഷന് അറിയിച്ചു. ഇവരുടെ റിസള്‍ട്ട് നാളെ ലഭിക്കും.
കഴിഞ്ഞ ദിവസം ബോളിവുഡ് നിര്‍മാതാവ് റിയാ കപൂറിന്റെ വീട്ടില്‍ നടന്ന ക്രിസ്മസ് പാര്‍ട്ടിയില്‍ കരീനയും അമൃതയും പങ്കെടുത്തിരുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്തവരാരും മാസ്കോ സാമൂഹിക അകലമോ പാലിച്ചിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇതിനു പുറമേ കരണ്‍ ജോഹറിന്റെ വീട്ടില്‍ നടന്ന മറ്റൊരു പാര്‍ട്ടിയിലും ഇരുവരും പങ്കെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.
കരണ്‍ ജോഹറിന്റെ വീട്ടില്‍ നടന്ന പാര്‍ട്ടിയില്‍ ആലിയ ഭട്ട് അര്ജുന് കപൂര്‍ എന്നിവരും പങ്കെടുത്തിരുന്നു. ഈ പാര്‍ട്ടിയിലും താരങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല.
















