ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗറിൽ പോലീസ് ബസിനുനേരെ ഭീകരാക്രമണം. ഭീകരർ നടത്തിയ വെടിവയ്പിൽ മൂന്ന് പോലീസുകാർ വീരമൃത്യുവരിച്ചു. 14 പോലീസുകാർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും കാഷ്മീർ ഡിജിപി പറഞ്ഞു.
ശ്രീനഗറിലെ പന്ധാ ചൗക്കിൽ വച്ചാണ് ആക്രമണമുണ്ടായത്. രണ്ട് ഭീകരരാണ് വെടിയുതിർത്തത്. ജമ്മു കാഷ്മീർ സായുധ പോലീസിലെ ഒൻപതാം ബറ്റാലിയനിലെ പോലീസുകാർക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്.
പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്ത് ഭീകരർക്കായി തെരച്ചിൽ ആരംഭിച്ചു.
















