മുംബൈ : മുംബൈയിലെ ഡാൻസ് ബാറിൽ നടത്തിയ റെയ്ഡിൽ പൂട്ടിയിട്ട പെൺകുട്ടികളെ പോലീസ് രക്ഷപെടുത്തി. അന്ധേരിയിലെ ദീപ ബാറില്‍നിന്നാണ് യുവതികളെ പോലീസ് രക്ഷപ്പെടുത്തിയത്. ബേസ്‌മെന്റിലെ രഹസ്യമുറിയിലാണ് യുവതികളെ ഒളിപ്പിച്ചിരുന്നത്. മണിക്കൂറുകള്‍ നീണ്ട റെയ്ഡിനൊടുവില്‍ പോലീസ് ഈ രഹസ്യമുറി കണ്ടെത്തുകയായിരുന്നു.
പ്രമുഖർക്ക് മുന്നിൽ പെൺകുട്ടികളെ നിർബന്ധിച്ച് നൃത്തം ചെയ്യിക്കുന്നുവെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇവിടെ പെൺകുട്ടികളെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. 17 പെൺകുട്ടികളെ ഇത്തരത്തിൽ പോലീസ് രക്ഷപെടുത്തി.
There are shocking cases from Mumbai, the capital of Maharashtra. Now, recently, 17 girls have been detained by the Social Service Branch of Mumbai Police in Deepa bar in Andheri last Sunday night. @DGPMaharashtra pic.twitter.com/wIpE2PMYFU
— 𝕄𝕣.ℝ𝕒𝕛 𝕄𝕒𝕛𝕚 (@Rajmajiofficial) December 13, 2021
പോലീസ് പരിശോധനയ്‌ക്ക് എത്തുന്ന വിവരം മുൻകൂട്ടി അറിയാൻ ഇവർ പരിസരത്ത് അത്യാധുനിക ഉപകരണങ്ങൾ ഘടിപ്പിച്ചിരുന്നു. പോലീസ് എത്തിയപ്പോൾ ബാറിലെ മിക്ക മുറികളും ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ബാർ ജീവനക്കാരെ ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.
ഇതിനിടെയാണ് മേക്കപ്പ് മുറിയിലെ കണ്ണാടി പോലീസിന്റെ ശ്രദ്ധയിൽ പെട്ടത്. കണ്ണാടി മാറ്റാൻ ശ്രമിച്ചെങ്കിലും സാധിക്കാതെവന്നതോടെയാണ് അത് പൊട്ടിച്ചത്. ഇതോടെ രഹസ്യ അറയിലേക്കുള്ള മറ്റൊരു വഴി കണ്ടെത്തി. 17 സ്ത്രീകളെയാണ് രഹസ്യ അറയ്‌ക്കുളളിൽ ഒളിപ്പിച്ചിരുന്നത്. എസി, കിടക്ക ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളും ഈ അറയ്‌ക്കുള്ളിൽ ഒരുക്കിയിരുന്നു. സംഭവത്തിൽ ബാർ ഉടമകൾക്കെതിരെ പോലീസ് കേസെടുത്തു.
















