ഇന്ത്യന്‍ വിപണിയില്‍ ഇതാ ഡായിവ യുടെ പുതിയ ടെലിവിഷനുകള്‍ അവതരിപ്പിച്ചിരിക്കുന്നു .43 ഇഞ്ചിന്റെ കൂടാതെ 55 ഇഞ്ചിന്റെ ഡിസ്പ്ലേയില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്ന ടെലിവിഷനുകളാണ് ഇപ്പോള്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത് .അതുപോലെ തന്നെ ഈ ടെലിവിഷനുകളില്‍ എടുത്തു പറയേണ്ടേ ഒന്നാണ് ഇതിന്റെ പ്രോസ്സസറുകള്‍ .വെബ്ഒഎസ് ഓപ്പറെറ്റിംഗ് സിസ്റ്റത്തിലാണ് ഈ ടെലിവിഷനുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നത് .ഡായിവ 4കെ സ്മാര്‍ട്ട് ടെലിവിഷനുകളുടെ മറ്റു വിശേഷങ്ങള്‍.
രണ്ടു വേരിയന്റുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത് .43 ഇഞ്ചിന്റെ ഡിസ്പ്ലേയില്‍ കൂടാതെ 55 ഇഞ്ചിന്റെ ഡിസ്പ്ലേയില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .കൂടാതെ 4കെ സപ്പോര്‍ട്ടും ഈ ടെലിവിഷനുകള്‍ക്ക് ലഭ്യമാകുന്നതാണു് .ARM CA55 1.1 GHz Quad-core പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത് .
ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 1.5GB റാം കൂടാതെ 8 ജിബിയുടെ ഇന്റെര്ണല് സ്റ്റോറേജുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .കൂടാതെ നെറ്ഫ്ലിക്സ്,ആമസോൺ പ്രൈം വീഡിയോ ,യുട്യൂബ് ,ഡിസ്നി +ഹോട്സ്റ്റാർ,സ്പോട്ടിഫൈ അടക്കമുള്ള ഓണ്‍ലൈന്‍ സര്‍വീസുകളും ഇതില്‍ ലഭ്യമാകുന്നതാണു.
മികച്ച സൗണ്ട് ക്വാളിറ്റിയും ഈ ടെലിവിഷനുകള്‍ കാഴ്ചവെക്കുന്നുണ്ട് .20W സൗണ്ട് ഔട്ട് പുട്ട് കൂടാതെ ഡോള്‍ബി ഓഡിയോ സപ്പോര്‍ട്ട് അടക്കം ഈ ടെലിവിഷനുകളില്‍ ലഭ്യമാകുന്നതാണു് .വില നോക്കുകയാണെങ്കില്‍ 34,999 രൂപ മുതലാണ് ഈ Daiwa ടെലിവിഷനുകളുടെ വിപണിയിലെ വില ആരംഭിക്കുന്നത് .