പനാജി: ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് ആംആദ്മി പാര്‍ട്ടി. നല്ല സ്ഥാനാർഥികളുമായി ഗോവയ്ക്ക് പുതിയൊരു ബദൽ നൽകുമെന്ന് ആംആദ്മി നേതാവ് അതിഷി പറഞ്ഞു.
സത്യസന്ധവും അഴിമതിരഹിതവുമായ സർക്കാർ ഗോവയിൽ രൂപീകരിക്കാന്‍ എഎപി തീരുമാനിച്ചതായും അതിഷി കൂട്ടിച്ചേര്‍ത്തു.
ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് എഎപിയുടെ തീരുമാനം. 2017ലെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി മത്സരിച്ചെങ്കിലും ഒരു സീറ്റ് പോലും നേടിയിരുന്നില്ല.
















