തിരുവനന്തപുരം: കേരള പൊലീസിനായി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള സാമ്പത്തിക ടെണ്ടർ ചൊവ്വാഴ്ച തുറക്കും. മൂന്ന് കമ്പനികളാണ് ടെണ്ടറിൽ പങ്കെടുക്കാനുള്ള സാങ്കേതിക യോഗ്യത നേടിയത്. മൂന്ന് വർഷത്തേക്കാവും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുക. സാങ്കേതിക ടെണ്ടറിൽ യോഗ്യത നേടിയ കമ്പനികളുടെ സാമ്പത്തിക ബിഡാണ് തുറക്കുന്നത്.
സാമ്ബത്തിക പ്രതിസന്ധിക്കിടെ പവന്‍ഹാന്‍സ് കമ്ബനിയുടെ പത്ത് സീറ്റുള്ള ഹെലികോപ്റ്റര്‍ 1.44 കോടി മാസ വാടകയ്ക്ക് എടുത്തത് നേരത്തെ വലിയ വിവാദമായിരുന്നു. പവര്‍ഹാന്‍സുമായുള്ള കരാര്‍ ഏപ്രിലില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി. ഇതോടെയാണ് പുതിയ വാടക കരാറിന് സര്‍ക്കാര്‍ നീക്കം തുടങ്ങിയത്. പത്ത് സീറ്റിന് പകരം ആറ് പേര്‍ക്ക് സഞ്ചരിക്കാവുന്ന ഹെലികോപ്റ്ററാണ് അടുത്ത മൂന്ന് വര്‍ഷത്തേക്കാണ് വാടകയ്ക്കെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
2018-ലെ പ്രളയത്തിന് പിന്നാലെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമാവും എന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാമെന്ന് പൊലീസ് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ ചെയ്തത്.

















