പത്തൊമ്പതാം നൂറ്റാണ്ടിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി. ചിത്രത്തിലെ പതിനേഴാമത്തെ ക്യാരക്ടര്‍ പോസ്റ്ററാണ് സംവിധായകന്‍ വിനയന്‍ പുറത്ത് വിട്ടത്.ചെമ്ബന്‍ വിനോദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.കായംകുളം കൊച്ചുണ്ണി ആയാണ് ചെമ്ബന്‍ വിനോദ് ചിത്രത്തില്‍ എത്തുന്നത് .
പല സിനിമകള്‍ക്കായും തീര്‍ത്ത കൊച്ചുണ്ണിയെ പറ്റിയുള്ള ഫാന്റസി നിറഞ്ഞ കഥകള്‍ക്കപ്പുറം ചരിത്രത്തിന്റെ ലഭ്യമായ ഏടുകളിലൂടെ എല്ലാം ബൃഹുത്തായ വായന പൂര്‍ത്തിയാക്കിയാണ് പത്തൊന്‍പതാം നൂറ്റാണ്ടിലെ കായംകുളം കൊച്ചുണ്ണിയെ ദൃശ്യവല്‍ക്കരിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.അതിഭാവുകത്വം നിറഞ്ഞ കഥാപാത്രമായി മാറാതെ. തന്റെടിയായ തസ്‌കരന്‍ കൊച്ചുണ്ണിയെ വളരെ റിയലസ്റ്റിക്കായി ചെമ്ബന്‍ വിനോദ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:’പത്തൊന്‍പതാം നൂറ്റാണ്ട്’എന്ന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായ കായംകുളം കൊച്ചുണ്ണിയുടേതാണ് പതിനേഴാമത്തെ മലയാള സിനിമയുടെ പുതിയ തലമുറയിലെ ഏറെ ശ്രദ്ധേയനായ നടന്‍ ചെമ്ബന്‍ വിനോദാണ് തിരുവിതാംകൂറിനെ വിറപ്പിച്ച തസ്‌കരവീരന്‍ കായംകുളം കൊച്ചുണ്ണിയെ അവതരിപ്പിച്ചിരിക്കുന്നത്.
1818 ല്‍ കൊച്ചുണ്ണി ജനിച്ചെന്നാണ് ചരിത്ര രേഖകളില്‍ പറയുന്നത്.പക്ഷേ മരണത്തേപ്പറ്റി വ്യത്യസ്തമായ വിവരങ്ങളാണ് ലഭിക്കുന്നത്. ചിലര്‍ 1859 എന്നു പറയുമ്ബോള്‍ മറ്റു ചില രേഖകളില്‍ 1895 എന്നു പറയുന്നു… ഈ സിനിമയിലെ നായക കഥാപാത്രമായ ആറാട്ടുപുഴ വേലായുധപ്പണിക്കരേക്കാള്‍ പ്രായത്തില്‍ ഏഴു വയസ്സ് കൂടുതലാണ് കായംകുളം കൊച്ചുണ്ണിക്ക്.. വേലായുധപ്പണിക്കരുടെ ജനനം 1825-ലാന്നെന്നും മരണം 1874ല്‍ ആണന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. അതിന് രേഖകളും ഉള്ളതാണ്..
പക്ഷേ കൃത്യമായ ജനന മരണ രേഖകളും ജീവിച്ചിരുന്ന വീടും, ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ നടത്തിയ ധീരമായ പോരാട്ടങ്ങളും, ശ്രീനാരായണ ഗുരുദേവന് മുന്‍പേതന്നെ അധസ്ഥിതര്‍ക്കു വേണ്ടി ക്ഷേത്രം സ്ഥാപിച്ചതിന്റെ തെളിവുകളും ഒക്കെ ഉണ്ടായിട്ടും വേലായുധനെ ചരിത്രപുസ്തകങ്ങളില്‍ തമസ്‌കരിക്കുകയോ ഒരു വരിയില്‍ മാത്രം ഒതുങ്ങുന്ന അപ്രധാന വ്യക്തിയായി മാറ്റുകയോ ചെയ്തിരുന്നു.ചരിത്രകാരന്‍മാരാല്‍ പരിഗണന ലഭിക്കാതെ ഒഴിവാക്കപ്പെട്ട ഒരു സാഹസികനായ പോരാളിയെ പറ്റി സിനിമ എടുക്കുന്നതിന്റെ ത്രില്ലിലാണ് ഞാനിപ്പോള്‍
കായംകുളം കൊച്ചുണ്ണി എന്ന സാഹസികനായ തസ്‌കരനെ പിടിക്കുവാന്‍ തിരുവിതാംകൂറിലെ ദിവാന്റെ കല്പനപ്രകാരം പലപ്പോഴും പോലീസും പട്ടാളവും കിണഞ്ഞു പരിശ്രമിച്ചിട്ടും പരാജയമായിരുന്നു ഫലം. വേലായുധച്ചേകവരും കൊച്ചുണ്ണിയും തമ്മില്‍ കണ്ടു മുട്ടുന്ന രസകരമായ രംഗം ചരിത്ര സിനിമകളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകന് ഏറെ പുതുമയുള്ളതായിരിക്കും. അതിഭാവുകത്വം നിറഞ്ഞ കഥാപാത്രമായി മാറാതെ. തന്റെടിയായ തസ്‌കരന്‍ കൊച്ചുണ്ണിയെ വളരെ റിയലസ്റ്റിക്കായി ചെമ്ബന്‍ വിനോദ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.
















