ഡല്‍ഹിയില്‍ ജന്തര്‍മന്തറില്‍ നടന്ന പ്രതിഷേധ സമരത്തിന്റെ വിജയം അവിടെയുള്ളവര്‍ക്കു മാത്രം അവകാശപ്പെടാനുള്ളതല്ല. ഇന്ത്യയിലെ ഓരോ മുക്കിലും മൂലയിലും സമരത്തെ നെഞ്ചേറ്റി പ്രതിഷേധിച്ച ലക്ഷോപലക്ഷം യുവാക്കളും സമരാനുകൂലികളും ഉണ്ടായിരുന്നു. കേരളത്തിലും സമരത്തിന്റെ തീക്ഷ്ണതയില്‍ ജ്വലിച്ചു നിന്നവരുണ്ട്. അതില്‍ പ്രധാനപ്പെട്ടയാളാണ് നടനായ അപ്പാനി ശരത്. സമരം ഡെല്‍ഹിയില്‍ നടക്കുമ്പോള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നിലപാടുകള്‍ ഉറപ്പിച്ചു പറഞ്ഞ യുവ നടന്‍ കൂടിയാണ് അപ്പാനി ശരത്. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഉപകരണം മാത്രമാണ് സര്‍ക്കാരുകള്‍ എന്നാണ് ശരത് അഭിപ്രായപ്പെട്ടത്. ആ ഉപകരണത്തെ എതിര്‍ സ്വരങ്ങളുടെ തലയടിച്ചുപൊട്ടിക്കാനുള്ള അധികാര ദണ്ഡായി മാറ്റി.
ജനങ്ങളുടെ പ്രതിഷേധത്തിന് മുന്നില്‍ സര്‍ക്കാരിന് തലകുനിക്കേണ്ടി വരുമെന്നും ശരത് കൂട്ടിച്ചേര്‍ത്തിരുന്നു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. സര്‍ക്കാര്‍ തലകുനിച്ചു. യുവാക്കളുടെ സമരവീര്യത്തിനു മുമ്പില്‍. അപ്പാനി ശരതിന്റെ മരത്തിനോടുള്ള പിന്തുള്ള പിന്തുണ അവിടെയും തീര്‍ന്നില്ല. സംസ്‌കൃത സര്‍വ്വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ ശരത് അവിടുത്തെ വിദ്യാര്‍ത്ഥികളെ അണിനിരത്തി ഒരു തെരുവു നാടകവും സംഘടിപ്പിച്ചിരുന്നു. പ്രതീക്ഷയുടെ യുവത്വങ്ങളെയെല്ലാം ആ പ്രതിഷേധ നാടകം ആകര്‍ഷിക്കുകയും ചെയ്തു. വിദ്യാര്‍തികളുടെ വന്‍ നിര തന്നെ തെരുവു നാടകത്തെ പ്രോത്സാഹിപ്പിക്കാന്‍ എത്തിയിരുന്നു. കേന്ദ്ര സര്‍ക്കാറിനെ വിചാരണ ചെയ്യുന്ന സന്ദേശ നാടകമാണ് നടത്തിയത്. രൂക്ഷമായ പ്രതിഷേധ ഭാഷയിലായിരുന്നു തെരുവ് നാടകത്തിലെ കഥാപാത്രങ്ങള്‍ സംസാരിച്ചതും. വിജയം കാണുംവരെ താന്‍ പ്രതിഷേധവുമായി തെരുവില്‍ ഉണ്ടാവുമെന്ന്
അപ്പാനി ശരത് അപ്പോഴും ഉറപ്പിച്ചു പറഞ്ഞിരുന്നു. സമരം ജന്തര്‍ മന്ത്രറില്‍ വിജയിച്ചപ്പോള്‍ സമരത്തോടൊപ്പം, ഇന്ത്യന്‍ യുവജനങ്ങള്‍ക്കൊപ്പം നിന്നതിന്റെ അഭിമാനവും സന്തോഷവും ആ യുവ നടനിലുമുണ്ട്.
















