ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വന്‍ ക്ലബ്ബുകള്‍ക്ക് മികച്ച ജയം.കഴിഞ്ഞ ദിവസം നടന്ന മല്‍സരങ്ങളില്‍ ചെല്‍സി ലീഡ്‌സിനെ 3-2ന് പരാജയപ്പെടുത്തി.മൗണ്ട്, ജോര്‍ജ്ജീനോ(ഡബിള്‍) എന്നിവരാണ് ബ്ലൂസിനായി സ്‌കോര്‍ ചെയ്തത്.
മറ്റൊരു മല്‍സരത്തില്‍ ആഴ്‌സണല്‍ സതാംപ്ടണിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. ലകാസെറ്റെ, ഡിഗാര്‍ഡ്, ഗബ്രിയേല്‍ എന്നിവരാണ് ആഴ്‌സണലിനായി വലകുലിക്കിയവര്‍.ആസ്റ്റണ്‍ വില്ലയെ നേരിട്ട ലിവര്‍പൂള്‍ എതിരില്ലാത്ത ഒരു ഗോളിന്റെ ജയം നേടി. മുഹമ്മദ് സലാഹാണ് ചെമ്ബടയുടെ ഏക ഗോള്‍ നേടിയത്.
വോള്‍വ്‌സിനെതിരായ കടുത്ത മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒരു ഗോളിന്റെ ജയം നേടി. സ്‌റ്റെര്‍ലിങാണ് സിറ്റിയുടെ വിജയ ഗോള്‍നേടിയത്. മറ്റൊരു മല്‍സരത്തില്‍ അവസാന സ്ഥാനക്കാരായ നോര്‍വിച്ച് സിറ്റിക്കെതിരേ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്.
75ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടിയ ഗോളാണ് ചെകുത്താന്‍മാര്‍ക്ക് തുണയായത്.ലീഗില്‍ സിറ്റി,ലിവര്‍പള്‍,ചെല്‍സി,വെസ്റ്റ്ഹാം,മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ആഴ്‌സണല്‍ എന്നിവരാണ് ഒന്നു മുതല്‍ ആറ് വരെയുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.
















