ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെ രാജ്യത്ത് വാക്സിന് ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടി വരുമോ എന്ന് തീരുമാനിക്കാന്‍ രണ്ട് വിദഗ്ധ സമിതികള്‍ ശാസ്ത്രീയ തെളിവുകള്‍ അപഗ്രഥിച്ചുവരുകയാണെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ ലോക്സഭയെ അറിയിച്ചു.
ഒന്ന്, രണ്ട് ഘട്ടം വാക്സിന് യജ്ഞത്തിെന്റ ബൂസ്റ്റര്‍ ഡോസിന് ഭാരത് ബയോടെക്കിനും രണ്ട് മൂന്ന് ഘട്ടം വാക്സിന് യജ്ഞത്തിെന്റ ബൂസ്റ്റര്‍ ഡോസിന് ബയോളജിക്കല്‍ ഇ എന്ന സ്ഥാപനത്തിനുമാണ് അനുമതി നല്‍കിയിരിക്കുന്നത്.
നാലാം ഘട്ടത്തില്‍ കോവിഷീല്‍ഡ്, കോവാക്സിന് എന്നീ വാക്സിനുകള്‍ ഒരാള്‍ക്ക് മാറിമാറി കൊടുക്കാന്‍ കഴിയുമോ എന്നത് സംബന്ധിച്ച് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലും പഠനം നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.അതേസമയം, എല്ലാവരും വാക്സിന് എടുത്തുകഴിഞ്ഞ ശേഷമേ ബൂസ്റ്റര്‍ ഡോസിനെപ്പറ്റി ചിന്തിക്കൂവെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു.
വാക്സിന് വിതരണ ദേശീയ വിദഗ്ധ സമിതി(എന്‍.ഇ.ജി.വി.എ.സി), രോഗപ്രതിരോധം സംബന്ധിച്ച ദേശീയ സാങ്കേതിക സംഘം എന്നിവരാണ് ഇക്കാര്യം പഠിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ബൂസ്റ്റര്‍ ഡോസിെന്റ ക്ലിനിക്കല്‍ പരീക്ഷണത്തിന് രണ്ട് സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.
















