തിരുവനന്തപുരം: പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതിനാല്‍ സമരം തുടരുമെന്ന് വ്യക്തമാക്കി പി ജി ഡോക്ടര്‍മാര്‍. അത്യാഹിത വിഭാഗം ചികിത്സയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് തുടരുമെന്നും കൊവിഡ് ഒഴികെയുള്ള ചികിത്സ മുടക്കുമെന്നും പിജി ഡോക്ടേഴ്‌സ് അറിയിച്ചു.
മന്ത്രി വീണാ ജോര്‍ജ് ചര്‍ച്ചയ്ക്ക് തയാറായില്ലെങ്കില്‍ അടിയന്തര സേവനം നിര്‍ത്തുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജൂനിയര്‍ റസിഡന്റുമാരുടെ നിയമനത്തില്‍ വ്യക്തത വരുത്തണമെന്നും പിജി ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു.
നേരത്തെ നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. സമരത്തിലുള്ള പിജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഇത്. കോട്ടയം 75, കോഴിക്കോട്, തൃശൂര്‍ 72, ആലപ്പുഴ 61, തിരുവനന്തപുരം 50, എറണാകുളം 7 എന്നിങ്ങനെയാണ് മെഡിക്കല്‍ കോളജുകളില്‍ ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുക. ഡോക്ടര്‍മാരുടെ കുറവ് നികത്തണമെന്നത് ഉള്‍പ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് പിജി ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.

















