മുംബൈ: മഹാരാഷ്ട്രയിലെധാരാവിയിൽ ഒരാൾക്ക് കൂടി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ടാൻസാനിയയിൽ നിന്ന് എത്തിയ 49കാരനാണ് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ 26 പേർക്കാണ് കോവിഡിന്‍റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര സംസ്ഥാനത്ത് മാത്രം ഇത് വരെ 11 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ ഏഴ് പേർ രോഗമുക്തരായി. രണ്ട് പേർ ആശുപത്രി വിടുകയും ചെയ്തു.
രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരിൽ ഗുരുതര ലക്ഷണങ്ങളില്ല എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
















