ഗൗതം മേനോൻ–സിമ്പു ചിത്രം ‘വെന്ത് തനിന്തത് കാട്’ ടീസർ റിലീസ് ചെയ്തു. ‘വിണൈതാണ്ടി വരുവായ’, ‘അച്ചം എൻപത് മടമയ്യടാ’ എന്നീ ചിത്രങ്ങൾക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
എ ആർ റഹ്‌മാൻ്റെ ഗാനത്തിൻ്റെ പശ്ചാത്തലത്തിൽ അതിഗംഭീരമായ ടീസറാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. നടൻ നീരജ് മാധവിനെയും ടീസറിൽ കാണാം.
മലയാള നടൻ സിദ്ദീഖ് ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. രാധിക ശരത്കുമാർ ആണ് മറ്റൊരു പ്രധാനതാരം. ജയമോഹന്റേതാണ് തിരക്കഥ.
















