തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ മരംമുറിക്ക് ഉത്തരവിട്ട ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റി ശുപാര്‍ശ പ്രകാരമാണ് നടപടി. മരം മുറിക്കൽ ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തിൽ സസ്പെൻഷൻ തുടരേണ്ടതില്ല എന്നാണ് ശുപാർശ. ഇതനുസരിച്ചാണ് സസ്പെൻഷൻ പിൻവലിച്ചത്.
മുല്ലപ്പെരിയാറിൽ ഇനി തീരുമാനങ്ങൾ വനം മേധാവിയുമായി ആലോചിച്ചു മാത്രം കൈക്കൊള്ളണം എന്നും നിർദേശമുണ്ട്. മരം മുറിയിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്കിൽ അന്വേഷണം അവസാനിക്കും മുന്നേയാണ് സസ്പെൻഷൻ പിൻവലിച്ചത്.
മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരംമുറിക്ക് അനുമതി നല്‍കിയതിനാണ് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഐ.എഫ്.എസ്. ഉദ്യോഗസ്ഥനും വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ബെന്നിച്ചന്‍ തോമസിസിനെ സസ്‌പെന്‍ഡ് ചെയ്തത്. നവംബര്‍ 11-നായിരുന്നു നടപടി.
നേരത്തെ ബെന്നിച്ചന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എഫ്.എസ്. അസോസിയേഷനും വനംവകുപ്പിലെ ഉദ്യോഗസ്ഥ സംഘനകളും സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. സിവില്‍ സര്‍വീസസ് അസോസിയേഷനും സമാന ആവശ്യം ഉന്നയിച്ചിരുന്നു.

















