കൊച്ചി: 17 വയസ്സുള്ള പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മേക്കപ്മാൻ പീഡിപ്പിച്ച കേസിൽ രണ്ടാം പ്രതി മോൻസൻ മാവുങ്കലിന് എറണാകുളം പോക്സോ കോടതി ജാമ്യം അനുവദിച്ചു . ജോഷി പീഡിപ്പിച്ച കാര്യം പെൺകുട്ടി മോൻസനോട് പരാതിപ്പെട്ടെങ്കിലും അത് അധികാരപ്പെട്ട സ്ഥാനങ്ങളിൽ അറിയിക്കാതെ മറച്ച് വെച്ചതിനാണ് മോൻസനെ ക്രൈംബ്രാഞ്ച് കേസ്സിൽ രണ്ടാം പ്രതിയാക്കിയത്.
6 മാസം തടവ് ശിക്ഷ മാത്രമുള്ള ജാമ്യം ലഭിക്കുന്ന കുറ്റമായതിനാലാണ് കോടതി മോൻസന് ജാമ്യം നൽകിയത്. ഒന്നാം പ്രതിയായ ജോഷിയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിശദമയി വാദം
കേട്ടതിനെ തുടർന്ന്
ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി.
ജാമ്യം കിട്ടിയെങ്കിലും ഇതേ പെൺകുട്ടിയെ പീഡിപ്പിച്ച പോക്സോ കേസ്സടക്കം നിരവധി കേസുകൾ ഉള്ളതിനാൽ അടുത്തൊന്നും
മോൻസൻ പുറത്തിറങ്ങാനുള്ള സാധ്യത വളരെ വിരളമാണ്.

















