ന്യൂഡൽഹി: ഒമിക്രോണ്‍ വ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാനങ്ങൾക്ക് എർപെടുത്തിയ വിലക്ക് ജനുവരി 31 വരെ നീട്ടി. ഡിസംബർ 15ന് വിലക്ക് അവസാനിക്കാനിരിക്കെയാണ് നീട്ടികൊണ്ട് ഉത്തരവായത്. ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആണ് ഉത്തരവ് ഇറക്കിയത്.
എന്നാൽ ചരക്കു നീക്കത്തിനും മറ്റു പ്രത്യേക ആവശ്യങ്ങൾക്കുമായുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് വിലക്ക് ബാധകമല്ല. വൈറസ് സാന്നിധ്യം കൂടുതലായി കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാരുടെ പരിശോധനയ്ക്ക് ഡൽഹി വിമാനത്താവളത്തിൽ പ്രത്യേക കണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ഒമിക്രോണ്‍ വൈറസിന്റെ വ്യാപനത്തെ തുടർന്ന് അപകട സാധ്യത കൂടിയ രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർ നിർബന്ധമായും ആർടിപിസിആർ ടെസ്റ്റിന് വിധേയരാകണമെന്ന് നിര്‍ദേശമുണ്ട്.
















