ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് സേവനമില്ലാതെ തന്നെ പണം കൈമാറാന്‍ സാധിക്കുന്ന സംവിധാനത്തിന് തുടക്കമിട്ട് റിസര്‍വ് ബാങ്ക്.ഇന്റര്‍നെറ്റ് സേവനമില്ലാതെ തന്നെ ഫീച്ചര്‍ ഫോണുകള്‍ വഴി ഡിജിറ്റല്‍ പോയ്മെന്റ് യാഥാര്‍ഥ്യമാക്കുന്ന പദ്ധതിയാണ് ആരംഭിക്കുന്നത്. ഗ്രാമീണ മേഖലയില്‍ പദ്ധതി വലിയ തോതില്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
പുതിയ പദ്ധതി ആരംഭിച്ചതോടെ, ഭാവിയില്‍ ഫീച്ചര്‍ ഫോണുകളില്‍ യുപിഐ സംവിധാനം റിസര്‍വ് ബാങ്ക് അനുവദിക്കും. യുപിഐ ഏറ്റവും വലിയ റീട്ടെയില്‍ പേയ്മെന്റ് സംവിധാനമാണ്. പണം കൈമാറാന്‍ എളുപ്പമാണെന്നതാണ് ഇതിന്റെ സ്വീകാര്യത വര്‍ധിക്കുന്നത്. ഫീച്ചര്‍ ഫോണുകളില്‍ കൂടി ഈ സേവനം വരുന്നതോടെ കൂടുതല്‍ ഉപഭോക്തക്കളെ ഇതിന്റെ കീഴില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.
ചെറിയ മൂല്യമുളള പണമിടപാട് കൂടുതല്‍ എളുപ്പമാക്കാന്‍ പുതിയ സംവിധാനം വഴി സാധിക്കും. ഐപിഒ, സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ എന്നിവയില്‍ യുപിഐ വഴിയുളള നിക്ഷേപത്തിനുളള പരിധി ഉയര്‍ത്തി. രണ്ടുിലക്ഷത്തില് നിന്ന് അഞ്ചുലക്ഷമായാണ് ഉയര്‍ത്തിയതെന്ന് അദ്ദേഹം പറഞ്ഞു.