ഊട്ടി: കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് അന്ത്യാഞ്ജലി. ഊട്ടി വെല്ലിംഗ്ടൺ മദ്രാസ് റെജിമെൻറ് സെന്ററിലാണ് പൊതുദർശനം തുടങ്ങി. തമിഴ്‌നാട് മുഖ്യമന്ത്രിയും ഗവർണറും ഉന്നത സൈനിക ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും. അതേസമയം രാവിലെ 11 ന് ലോക്സഭയിലും 11.30 രാജ്യസഭയിലും പ്രസ്‌താവന നടത്തും.
ജനറല്‍ ബിപിന്‍ റാവത്തിന്‍റെയും ഭാര്യ മധുലിക റാവത്തിന്‍റെയും മൃതദേഹം വൈകീട്ട് നാലുമണിയോടെ ഡല്‍ഹി പാലം വിമനത്താവളത്തില്‍ എത്തിക്കും. നാളെയാണ് സംസ്കാരം. മരിച്ച മറ്റ് 11 സൈനികരുടെ മൃതദേഹം ഊട്ടി വെല്ലിഗ്ടണ്‍ മദ്രാസ് റെജിമെന്‍റ് സെന്‍ററില്‍ രാവിലെ നടക്കുന്ന പൊതുദര്‍ശനത്തിന് ശേഷം സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും.
















