ഊട്ടി: കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തിൻ്റെ തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്ത്. കനത്ത മൂടല്‍ മഞ്ഞിലേക്ക് കോപ്റ്റര്‍ മാഞ്ഞുപോവുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൂനൂരിലെ പ്രദേശവാസികള്‍ ആരോ റെക്കോഡ് ചെയ്തതാണ് ദൃശ്യം. പ്രാദേശിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ഈ ദൃശ്യത്തിൻ്റെ ആധികാരികത ഉറപ്പിക്കാനായിട്ടില്ല.
അതേസമയം, അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിൻ്റെ ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെത്തി. അന്വേഷണ സംഘം നടത്തിയ തിരച്ചിലിലാണ് ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെടുത്തത്. അന്വേഷണസംഘം അപകടസ്ഥലത്ത് പരിശോധന തുടരുകയാണ്. വിങ് കമാന്‍ഡര്‍ ഭരദ്വാജിൻ്റെ നേതൃത്വത്തിലാണ് പരിശോധന. വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരി അപകട സ്ഥലത്ത് എത്തി.
IAF helicopter seconds before it crashed near Coonoor on Wednesday.
A video, recorded by people walking near Katteri park in Coonoor circulating in WhatsApp in Coonoor.@xpresstn @NewIndianXpress pic.twitter.com/kk45li4yIV
— S Mannar Mannan (@mannar_mannan) December 9, 2021
മികവില്‍ സംശയമില്ലാത്ത ഹെലികോപ്ടര്‍ തകര്‍ന്നതിൻ്റെ ഞെട്ടലിലാണ് സേന. ബ്ലാക്ക് ബോക്‌സിന് വേണ്ടി ഇന്നലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഏത് പ്രതികൂല സാഹചര്യങ്ങളിലും പറക്കാന്‍ ശേഷിയുള്ളതാണ് മി-17v5v. ഉഷ്ണമേഖലാ, സമുദ്ര കാലാവസ്ഥ എന്നിവയ്ക്ക് പുറമെ മരുഭൂമിയില്‍ പോലും പറക്കാന്‍ ഇതിന് ശേഷിയുണ്ട്.
സ്റ്റാര്‍ബോര്‍ഡ് സ്ലൈഡിംഗ് ഡോര്‍, പാരച്യൂട്ട് ഉപകരണങ്ങള്‍, സെര്‍ച്ച്‌ലൈറ്റ്, എമര്‍ജന്‍സി ഫ്‌ലോട്ടേഷന്‍ സിസ്റ്റം തുടങ്ങി നിരവധി സംവിധാനങ്ങളാണ് ഈ ഹെലികോപ്റ്ററിന്റെ മറ്റൊരു പ്രത്യേകത. അപകടത്തില്‍പ്പെട്ട ഹെലികോപ്ടറില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന് ജീവനുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ബിപിന്‍ റാവത്ത് തൻ്റെ പേര് പറഞ്ഞതായും ഹിന്ദിയില്‍ ചില കാര്യങ്ങള്‍ പറയുന്നുണ്ടായിരുന്നെന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ എന്‍ സി മുരളി മാധ്യമത്തിനോട് വെളിപ്പെടുത്തി. ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെയാണ് ബിപിന്‍ റാവത്ത് മരിച്ചത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
















