ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്‍റെ മരണത്തിൽ അനുശോചിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തന്‍റെ ജൻമദിന ആഘോഷം ഒഴിവാക്കി. സോണിയയുടെ 75ാമത് ജൻമദിനമായിരുന്നു ഇത്.
കഴിഞ്ഞ ദിവസം തമിഴ്നാട് കൂനൂരിൽ നടന്ന ഹെലികോപ്ടർ അപകടത്തിലാണ് ജനറൽ ബിപിൻ റാവത്തും ഭാര്യയുമടക്കം 13 പേർ മരിച്ചത്. പാർട്ടി പ്രവർത്തകരും അനുഭാവികളും അധ്യക്ഷയുടെ ജൻമദിനം ആഘോഷിക്കുന്നതിൽനിന്ന് പിൻമാറണമെന്ന് കർശന നിർദേശം നൽകിയതായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. കോൺഗ്രസ് ആസ്ഥാനത്തും യാതൊരു തരത്തിലുമുള്ള ആഘോഷവും ഉണ്ടാവില്ല.
















