ചെന്നൈ: കൂനൂരിൽ അപടകടത്തിൽ പെട്ട വ്യോമസേനാ ഹെലികോപ്ടറിന്റെ (Coonoor helicopter crash) ഡാറ്റാ റെക്കോർഡർ (Data Recorder) കണ്ടെത്തി.വിങ് കമാൻഡർ ഭരദ്വാജിന്‍റെ നേതൃത്വത്തിൽ വ്യോമസേനാ ഉദ്യോഗസ്ഥരുടെ ഉന്നതല സംഘം നടത്തിയ തെരച്ചിലിലാണ് ഡേറ്റാ റെക്കോർഡർ കണ്ടെത്തിയത്.
ഡേറ്റാ റെക്കോർഡർ ഡീകോഡ് ചെയ്ത ശേഷമെ അപകട കാരണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുകയുള്ളൂ. ചിന്നിച്ചിതറിയ കോപ്ടറിന്റെ ഭാഗങ്ങൾ പരിശോധനയുടെ ഭാഗമായി വ്യോമസേന ഉദ്യോഗസ്ഥർ ശേഖരിക്കുന്നുണ്ട്.
ഇന്ത്യൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തടക്കം 14 പേർ സഞ്ചരിച്ച വ്യോമസേനാ ഹെലികോപ്ടർ ബുധനാഴ്ച ഉച്ചയോടെയാണ് അപകടത്തിൽ പെട്ടത്. തമിഴ്നാട്ടിലെ കൂനൂരിന് സമീപമായിരുന്നു അപകടം. ബിപിൻ റാവത്തിനൊപ്പം ഭാര്യയും മറ്റ് ജീവനക്കാരും ഉണ്ടായിരുന്നു. വ്യോമസേനയുടെ മികവുറ്റ ഹെലികോപ്ടറുകളിലൊന്നായ എംഐ- 17വി5 ആയിരുന്നു അപകടത്തിൽ പെട്ടത്.
















