ന്യൂഡൽഹി : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . രാജ്യത്തിന് ഇന്ന് സങ്കടകരമായ ദിനമാണെന്നും ,മാതൃരാജ്യത്തെ അത്യധികം ഭക്തിയോടെ സേവിച്ച ധീര സൈനികനാണ് ബിപിൻ റാവത്തെന്നും അമിത് ഷാ കുറിച്ചു.
“രാജ്യത്തിന് ഇന്ന് മോശം ദിവസം. നമുക്ക് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ ദാരുണമായ അപകടത്തിൽ നഷ്ടമായിരിക്കുന്നു. മാതൃരാജ്യത്തെ അത്യധികം ഭക്തിയോടെ സേവിച്ച ധീരനായ സൈനികരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മാതൃകാപരമായ സംഭാവനകളും പ്രതിബദ്ധതയും വാക്കുകളിൽ വിവരിക്കാനാവില്ല. ഞാൻ അഗാധമായി വേദനിക്കുന്നു”- അമിത് ഷാ ട്വീറ്റ് ചെയ്യുന്നു.
















