കൊല്ലം:കരുനാഗപ്പള്ളി, അഴീക്കലില്‍ മീന്‍ പിടിത്തത്തിനിടെ ബോട്ട് കത്തിനശിച്ചു. അഴീക്കല്‍ നിന്ന് നാല് നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് ഭാഗത്തായി ബുധനാഴ്ച വെളുപ്പിന് അഞ്ചരയോടെയാണ് സംഭവം.അഴീക്കലില്‍ മീന്‍പിടിത്തത്തിനിടെ ബോട്ട് കത്തിനശിച്ചുബോട്ടിലുണ്ടായിരുന്ന അലക്സാണ്ടര്‍, ലാലു, രാജന്‍, അരുണ്‍ദാസ്, ഷിബു, റെയ്മണ്ട്, സുനില്‍, ആല്‍ബി രാജു എന്നീ തൊഴിലാളികളെ മറ്റ് ബോട്ടുകളിലെ തൊഴിലാളികള്‍ എത്തി രക്ഷപ്പെടുത്തി.
ദളവാപുരം, അനു ഭവനത്തില്‍, അഗസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് കത്തിനശിച്ചത്. മത്സ്യബന്ധനത്തിന് ഇടയില്‍ ഭക്ഷണം പാചകം ചെയ്യുന്ന ഗ്യാസ് ലീക്ക് ചെയ്തു തീപടര്‍ന്നതാകാമെന്നാണ് കരുതുന്നത്. മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് അഗ്നിക്കിരയായ ബോട്ട് അഴീക്കല്‍ ഹാര്‍ബറില്‍ എത്തിച്ചു. ബോട്ട് പൂര്‍ണമായും കത്തിനശിച്ച നിലയിലായിരുന്നു.
















