കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരിൽ എസ് ഡി പി ഐ പ്രാദേശിക നേതാവിന്‍റെ വീട്ടിൽ എൻഫോഴ്സമെന്‍റ് റെയ്ഡ്. മുംബൈയിൽ നിന്നെത്തിയ ഇഡി സംഘം ഷഫീഖിൻ്റെ ഗുരുജിമുക്കിലെ വീട്ടിൽ പരിശോധന നടത്തുന്നു.
ഷഫീഖിൻ്റെ വീടിന് മുന്നിൽ എസ് ഡി പി ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ചൊക്ലി പോലീസും സ്ഥലത്തുണ്ട്. ഇഡി ഗോ ബാക്ക് മുദ്രാവാക്യവുമായി എസ് ഡി പി ഐ പ്രവര്‍ത്തകര്‍ വീടിനു മുന്നിലെത്തി.
ഇവരെ നേരിടാന്‍ ബിജെപി പ്രവര്‍ത്തകര്‍ എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ട്. കൂടുതല്‍ പോലീസ് സംഘം സ്ഥലത്തെത്തി. ബിജെപിക്ക് സ്വാധീനമുള്ള ഗുരുജി മുക്കിലാണ് ഷഫീഖിന്‍റെ വീട്. എന്തിനാണ് ഇഡിയുടെ മുംബൈ സംഘം റെയ്ഡ് നടത്തുന്നത് എന്ന് വ്യക്തമല്ല.

















