കോഴിക്കോട്: കരിപ്പുര്‍ വിമാനത്താവളത്തിലെ റാപ്പിഡ് പിസിആര്‍ പരിശോധന നിരക്ക് കുറച്ചു. 2,490 രൂപയില്‍ നിന്ന് 1,580 രൂപയായാണ് നിരക്ക് കുറച്ചത്. എയർപോർട്സ് അതോറിറ്റി നിർദേശത്തെ തുടർന്നാണ് തീരുമാനം.
പുതിയ നിരക്ക് കരിപ്പൂർ വിമാനത്താവളത്തിൽ നടപ്പാക്കി. ഉത്തരവ് പുറത്തിറങ്ങിയ ശേഷം ചൊവ്വാഴ്ച ഉച്ചക്ക് പുറപ്പെട്ട ഷാർജ വിമാനത്തിലെ യാത്രക്കാരിൽ നിന്ന് പുതുക്കിയ നിരക്കാണ് ഈടാക്കിയതെന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ പറഞ്ഞു.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലല്ലാത്ത വിമാനത്താവളങ്ങളിലും വൈകാതെ പുതിയ നിരക്ക് നടപ്പാക്കുമെന്നാണ് അറിയുന്നത്.

















