കുമളി: മുല്ലപ്പെരിയാർ ഡാമിലെ രണ്ടു ഷട്ടറുകൾ കൂടി വൈകുന്നേരം അഞ്ചോടെ തുറന്നു. സെക്കൻഡിൽ 2099.95 ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്.
141.95 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതും ഡാമിലേക്ക് അധികമായുള്ള നീരൊഴുക്കുമാണ് ഷട്ടറുകൾ തുറക്കാൻ കാരണം. കഴിഞ്ഞ ദിവസം രാത്രി മുന്നറിയിപ്പില്ലാതെ തമിഴ്നാട് ഷട്ടറുകൾ ഉയർത്തിയിരുന്നു. ഡാമിന്റെ പരിസരപ്രദേശത്തുള്ള നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു.

















