തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി വി.കെ. സനോജിനെ തിരഞ്ഞെടുത്തു. എ എ റഹീം ദേശീയ പ്രസിഡന്റായതിനെ തുടർന്നുള്ള ഒഴിവിലേക്കാണ് സനോജിനെ തെരഞ്ഞെടുത്തത്.
സംസ്ഥാന കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കവെയാണ് സനോജിനെ പുതിയ ചുമതല തേടിയെത്തുന്നത്. കണ്ണൂർ സ്വദേശിയാണ്. ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന ജോ. സെക്രട്ടറിയുമാണ് വികെ സനോജ്.

















