ശൈത്യകാല യാത്രയുടെ ബക്കറ്റ് ലിസ്റ്റില്‍ നിന്നും ഒരിക്കലും വിട്ടുപോകില്ലാത്ത ഇടങ്ങളില്‍ ഒന്നാണ് ഡെറാഡൂണ്‍.കാഴ്ചയിലെ മനോഹാരിത മാത്രമല്ല, ചിലവ് കുറവാണ് എന്നതും ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാറുണ്ട്. ശാന്തമായ യാത്രാ സ്ഥാനങ്ങളില്‍ പ്രിയപ്പെട്ട ഡെറാഡൂണ്‍ പലപ്പോഴും സഞ്ചാരികളുടെ ഇടയില്‍ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയ ഒരു സ്ഥലം കൂടിയാണ്.
ചൗകൊരി
ഡെറാഡൂണിനടുത്തുള്ള ഏറ്റവും മികച്ച ശൈത്യകാല സ്ഥലങ്ങളില്‍ ഒന്നാണ് ചൗകൊരി. നന്ദാദേവി, പഞ്ചചൂളി, നന്ദകോട്ട്, ത്രിശൂല്‍, ചൗഖംബ എന്നിവയുടെ ദൃശ്യങ്ങള്‍ ഈ ഗ്രാമത്തില്‍ നിന്നാല്‍ കാണാം എന്നതു തന്നെയാണ് ഇവിടേക്ക് എക്കാലവും സഞ്ചാരികളെ എത്തിക്കുന്നത്. സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും പേരുകേട്ട ചൗകൊരി ഡെറാഡൂണിനടുത്ത് സന്ദര്‍ശിക്കേണ്ട പ്രധാന സ്ഥലങ്ങളില്‍ ഒന്നാണ്.
ജിം കോർബെറ്റ് നാഷണൽ പാർക്ക്
ഡെറാഡൂണിനടുത്ത് സന്ദര്‍ശിക്കേണ്ട പ്രധാന ശൈത്യകാല സ്ഥലങ്ങളില്‍ ഒന്നാണ് ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് . സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ കാഴ്ചകള്‍ ഒരുക്കുന്ന ഇടമാണ്. ഇവിടം വിവിധ സോണുകളായി തിരിച്ചിരിക്കുന്നതിനാല്‍ ആളുകള്‍ക്ക് അവരുടെ താല്പര്യങ്ങള്ക്കനുസരിച്ച് പോകേണ്ട ഇടം തിരഞ്ഞെടുക്കാം. ഇവിടുത്തെ ദികല എന്ന സ്ഥലം വലുതും വിശാലമായ പുല്‍മേടുകള്‍ക്ക് പേരുകേട്ടതാണ്. ദുര്‍ഗാദേവി, സോനാനദി സോണുകള്‍ അറിയപ്പെടുന്നത് ജീപ്പ് സഫാരിയുടെ പേരിലാണ്.
ഖിർസു
ഡെറാഡൂണിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് മാത്രം ആളുകള്‍ എത്തിച്ചേരുന്ന ഇടമാണ് ഖിര്‍സു. ഡെറാഡൂണിലെ പ്രധാന ശീതകാല കേന്ദ്രങ്ങളില്‍ ഒന്നായ ഇത് പൗരി ഗര്‍വാള്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്നു. ഏകാന്ത യാത്രകള്‍ക്കും ആവേശഭരിതമായ യാത്രകള്‍ക്കും ഒരുപോലെ മികച്ചതാണ് ഇവിടം. ഒരു പഴയ-ലോക മനോഹാരിത ആണ് ഇവിടെ സഞ്ചാരികള്‍ക്ക് ആസ്വദിക്കുവാനുള്ളത്.
റാണിഖേത്
അല്‍മോറ ജില്ലയിലെ ഒരു കന്റോണ്‍മെന്റ് പട്ടണമായ റാണിഖേത് ദമ്ബതികള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള ഒരു ജനപ്രിയ ഇടമാണ്. പ്രകൃതിരമണീയമായ നടപ്പാതകളും, പ്രാദേശിക കാഴ്ചകളും സാഹസിക വിനോദങ്ങളും, ഡെറാഡൂണിനടുത്ത് സന്ദര്‍ശിക്കേണ്ട പ്രധാന ശൈത്യകാല കേന്ദ്രങ്ങളിലൊന്നായി റാണിഖേത്തിനെ മാറ്റുന്നു.
ചമോലി
‘ദൈവങ്ങളുടെ വാസസ്ഥലം’ എന്നും അറിയപ്പെടുന്ന ചമോലി ഡെറാഡൂണിനടുത്തുള്ള പ്രധാന ശൈത്യകാല സ്ഥലങ്ങളില്‍ ഒന്നാണ്. ഇത് സംസ്കാരം, സാഹസികത, കാഴ്ചകള്‍ എന്നിവയുടെ സമന്വയമാണ്. തണുപ്പിനൊപ്പം നാടകീയമായ ഭൂപ്രകൃതിയും ചമോലിയെ ബാക്ക്പാക്കര്‍മാരുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു.ട്രെക്കര്‍മാരുടെ പറുദീസയായ ബിന്‍സാര്‍ ഡെറാഡൂണിനടുത്ത് സന്ദര്‍ശിക്കേണ്ട പ്രശസ്തമായ ശൈത്യകാല സ്ഥലങ്ങളില്‍ ഒന്നാണ്. നടപ്പാതകളും മഞ്ഞുമൂടിയ ഹിമാലയന്‍ കൊടുമുടികളും മനോഹരമായ താഴ്വരകളും ഉള്ള ബിന്‍സാര്‍ ഏകാന്തതയും സമാധാനവും തേടുന്നവര്‍ക്ക് ഒരു സ്വര്‍ഗ്ഗം തന്നെയാണ്.