ഇന്ത്യന്‍ വിപണിയില്‍ ഇതാ സാംസങ്ങിന്റെ മറ്റൊരു സ്മാര്‍ട്ട് ഫോണ്‍ കൂടി അവതരിപ്പിച്ചിരിക്കുന്നു .സാംസങ് ഗാലക്സിയിൽ എ03 കോർ എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത് .
10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാന്‍ സാധിക്കുന്ന ഒരു സാംസങ്ങ് സ്മാര്‍ട്ട് ഫോണുകള്‍ കൂടിയാണ് സാംസങ് ഗാലക്സിയിൽ എ03 കോർ എന്ന സ്മാര്‍ട്ട് ഫോണുകള്‍ .വില നോക്കുകയാണെങ്കില്‍ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളില്‍ പുറത്തിറങ്ങിയ മോഡലുകള്‍ക്ക് 7999 രൂപയാണ് വില.
6.5 ഇഞ്ചിന്റെ ഇൻഫിനിറ്റി വി ഡിസ്പ്ലേയിലാണ് ഈ ഫോൺ പുറത്തിറക്കിയിട്ടുള്ളത്.അതുപോലെ തന്നെ 20:9 ആസ്പെക്റ്റ് റെഷിയോയും സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നു.ആൻഡ്രോയിഡ് ജിഒ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ പ്രവര്‍ത്തനം നടക്കുന്നത്.ക്യാമറകളിലേക്കു വരുകയാണെങ്കില്‍ 8 മെഗാപിക്സലിന്റെ പിന് ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ആണ് ഈ ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത്.
ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .അതുപോലെ മറ്റൊരു പ്രധാന സവിശേഷതയാണ് ഈ സാംസങ് ഗാലക്സി എ03 കോർ ഫോണുകളില്‍ 1ടിബി വരെ മെമ്മറി കാര്‍ഡുകള്‍ ഉപയോഗിച്ച് മെമ്മറി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നു എന്നത് .