തലശ്ശേരി: തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയുടെ പുതിയ ഭരണസമിതി അംഗങ്ങള്‍ ചുമതലയേറ്റു.കോണ്‍ഗ്രസിൻറെ നേതൃത്വത്തിലുള്ള 12 അംഗ ഭരണസമിതിയാണ് തിങ്കളാഴ്ച ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഔദ്യോഗികമായി ചുമതലയേറ്റത്. ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. സാജുവാണ് ആശുപത്രിയുടെ പുതിയ പ്രസിഡന്റ്.
ഐകകണ്ഠ്യേനയാണ് സാജുവിനെ തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റ് കണ്ടോത്ത് ഗോപിയാണ്. ഇദ്ദേഹം ആശുപത്രിയുടെ മുന്‍ ഡയറക്ടര്‍ കൂടിയാണ്.ഗത്യന്തരമില്ലാത്തതുകൊണ്ടാണ് ഇന്ദിര ഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ചതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കെ. സുധാകരന് പറഞ്ഞു.
29 വര്‍ഷത്തെ ഭരണത്തിനുശേഷം മമ്ബറം ദിവാകരന് ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയുടെ നേതൃസ്ഥാനത്തുനിന്ന് പടിയിറങ്ങേണ്ടി വന്നു. ചടങ്ങില്‍ മാര്ട്ടിന് ജോര്‍ജ് അധ്യക്ഷത വഹിച്ചു. സതീശന് പാച്ചേനി, ടി.ഒ. മോഹനന്, കെ.പി. സാജു, അബ്ദുല്‍ കരീം ചേലേരി തുടങ്ങിയവര്‍ സംസാരിച്ചു.
















