അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയുടെ ആദ്യ ഭാഗം പുഷ്പ ദ റൈസിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. അല്ലുവിന്‍റെ വില്ലനായി ഫഹദ് ഫാസിലും എത്തുന്നു. ഫഹദിന്‍റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് പുഷ്പ
മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്.മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും ചെയ്തത്.
ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്നു. ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസും റൂബനുമാണ്. തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നട ഭാഷകളിലെ ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സിനിമ ഡിസംബര്‍ 17ന് തിയേറ്ററുകളില്‍ എത്തും.
















