ചെറുതോണി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ ചൊവ്വാഴ്ച രാവിലെ ആറിന് തുറക്കും. 40 ഘനയടി വെള്ളം പുറത്തേക്കൊഴുക്കും. പെരിയാറിന്റെ ഇരു കരയിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കളക്ടർ അറിയിച്ചു.
വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാലും മുല്ലപ്പെരിയാര്‍ ഡാമില്‍നിന്നും ജലം ഒഴുകി എത്തുന്നതിനാലും ഇടുക്കി സംഭരണിയിലെ ജലനിരപ്പ് ഉയരുകയാണ്.
ഡാമിലെ ജലനിരപ്പ് നിലവിൽ 2,401 അടിയിൽ എത്തിയതോടെ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 9 ഷട്ടറുകള്‍ 120 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. സെക്കന്റില്‍ 12,654 ഘനയടി വെള്ളം പെരിയാറിലേക്കൊഴുക്കുന്നു. ഈ സീസണില്‍ മുല്ലപ്പെരിയാറില്‍ നിന്നുള്ള ഏറ്റവും വലിയ ജലമൊഴുക്കാണിത്.

















