മുംബൈ: മഹാരാഷ്ട്രയിൽ രണ്ട് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നും അമേരിക്കയിൽ നിന്നും എത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി.
സൗത്ത് ആഫ്രിക്കയില്‍ നിന്നെത്തിയ 37കാരനും അമേരിക്കയില്‍ നിന്നെത്തിയ 36കാരനുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇരുവരെയും പ്രത്യേക നിരീക്ഷണത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരുവരുടെയും ഹൈറിസ്‌ക് കോണ്‍ടാക്ട് 5 ആണെന്നും ലോ റിസ്‌ക് കോണ്‍ടാക്ട് 300ലധികം വരുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മുംബൈയിലെ കല്ല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ പ്രദേശത്താണ് സംസ്ഥാനത്ത് ആദ്യ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം 7 കേസുകള്‍ കൂടി സംസ്ഥാനത്ത് കണ്ടെത്തി. ടാന്‍സാനിയയില്‍ നിന്നെത്തിയ ഡല്‍ഹി സ്വദേശിക്കും ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശിക്കും സിംബാബ്വേയില്‍ നിന്നു ഗുജറാത്തിലെ ജാംനഗറില്‍ തിരിച്ചെത്തിയ 72കാരനും കര്‍ണാടകയിലെ ബെംഗളൂരുവില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ പൗരനും അനസ്‌തെറ്റിസ്റ്റായ ഡോക്ടര്‍ക്കും നേരത്തെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു.
അതേസമയം, ഗുജറാത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ ഭാര്യയും ഭാര്യാ സഹോദരനും കോവിഡ് പോസിറ്റിവ് ആയി. ഇവരുടെ സാംപിളുകൾ ജീനോം സീക്വൻസിങ്ങിനായി അയച്ചു. സിംബാബ്വെയിൽ നിന്നു മടങ്ങിയെത്തിയ എഴുപത്തിരണ്ടുകാരന് ശനിയാഴ്ചയാണ്, കോവിഡിന്റെ ഒമിക്രോൺ വകഭേദം കണ്ടെത്തിയത്. അറ്റ് റിസ്‌ക് കാറ്റഗറിയിൽ പെടുത്തിയിട്ടുള്ള ആഫ്രിക്കൻ രാജ്യത്തുനിന്നു വന്ന ഇദ്ദേഹവും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. രണ്ടു വാക്സിനും എടുത്തിട്ടുള്ള ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഭാര്യ ഇദ്ദേഹത്തോടൊപ്പം സിംബാബ്വെയിൽ നിന്നു വന്നതാണ്. സഹോദരൻ ജാംനഗറിൽ സ്ഥിരതാമസക്കാരനും. കുടുംബത്തിലെ മറ്റുള്ളവരുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്ന് ജാംനഗർ തദ്ദേശ ഭരണ അധികാരികൾ പറഞ്ഞു.
ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് രാജ്യം. വിദേശത്ത് നിന്നെത്തി കൊവിഡ് പോസിറ്റീവായവരുടെയും, സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരുടെയും ജനിതക ശ്രേണീകരണം ഫലം ഉടന്‍ ലഭിക്കും.
















