തിരുവനന്തപുരം: ശബരിമല തീർഥാടന കാലത്ത് തമിഴ്നാട് സർക്കാർ ബസുകൾക്ക് പമ്പ വരെ സർവീസ് നടത്താൻ സംസ്ഥാന സർക്കാർ അനുമതി നൽകി. നേരത്തെ നിലയ്ക്കൽ വരെയായിരുന്നു സർവീസുണ്ടായിരുന്നത്.
പമ്പ വരെ സർവീസ് നടത്താൻ അനുമതി തേടി തമിഴ്നാട് സർക്കാർ സമർപ്പിച്ച അപേക്ഷ സംസ്ഥാനം അംഗീകരിക്കുകയായിരുന്നു.
ചെന്നൈയില്‍ നിന്ന് നേരിട്ട് കേരളത്തിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. അതേസമയം ശബരിമലയിലേക്ക് കര്‍ണാടകയുടെ രാജഹംസ ബസ് സര്‍വീസ് ഈ മാസം 15 മുതല്‍ ആരംഭിക്കും. ബംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്ന് പമ്പ വരെയാണ് സര്‍വീസ് നടത്തുക. ബംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്ക് 1.31നും മൈസൂരുവില്‍ നിന്ന് വൈകിട്ട് 5.17നുമാണ് ബസ് പുറപ്പെടുക. 950 രൂപയാണ് ബംഗളൂരുവില്‍ നിന്ന് ബസ് ചാര്‍ജ്. മൈസൂരുവില്‍ നിന്ന് 750 രൂപയുമാണ് ബസ് ചാര്‍ജ്.

















