തെലങ്കാന; തെലങ്കാനയിൽ മെഡിക്കൽ കോളജിലെ 43 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . കരിംനഗറിലെ ചൽമേഡ ആനന്ദ് റാവു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ മുപ്പത്തിമൂന്ന് വിദ്യാർത്ഥികൾക്കും പത്ത് ജീവനക്കാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പ് കോളജില്‍ വാർഷികാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതാവാം രോഗവ്യാപനത്തിനു കാരണമായത് .
കോളജിലെ 43 പേർക്ക് കൊവീഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ക്ലാസുകളെല്ലാം നിർത്തിവച്ച്, ക്യാമ്പസ് അടച്ചുവെന്നും കോളജ് അധികൃതർ അറിയിച്ചു. കോളജിൽ വാർഷികാഘോഷ പരിപാടി നടക്കുന്നത് സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ലെന്ന് തെലങ്കാന സർക്കാർ അറിയിച്ചു.
















