നാഗാലാൻഡ്: നാഗാലാൻഡിൽ സുരക്ഷാ സേനയുടെ വെടിവെപ്പിൽ ഗ്രാമീണർ കൊല്ലപ്പെട്ടതില്‍ 21– പാരാസ്പെഷല്‍ ഫോഴ്സിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു. നാഗാലാന്‍ഡ് പോലീസാണ് കേസെടുത്തത്. ഒരു പ്രകോപനവുമില്ലാതെ ഗ്രാമീണര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നവെന്ന് എഫ്ഐആറില്‍ പറയുന്നു.
അതേസമയം, ഗ്രാമീണർ കൊല്ലപ്പെട്ടതിന് പിന്നലെ ഉണ്ടായ സംഘർഷം തുടരുകയാണ്. നിരോധനാജ്ഞ നിലനിൽക്കുന്ന മോൺ ജില്ലയിൽ സുരക്ഷ ശക്തമാക്കി. സംഘർഷത്തിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടതോടെ മരിച്ച ഗ്രാമീണരുടെ എണ്ണം പതിനഞ്ചായി. വെടിവെപ്പിൽ കൊല്ലപ്പെട്ട ഗ്രാമീണരുടെ മൃതദേഹം ഇന്ന് സംസ്കരിക്കും.
















