ഛത്തീസ്ഗഢ്: ഒരു മുതിര്‍ന്ന ബിജെപി നേതാവ് തനിക്ക് കേന്ദ്രമന്ത്രി പദവും പണവും വാഗ്ദാനം ചെയ്തതായി ആംആദ്മി പാര്‍ട്ടി സംസ്ഥാനാധ്യക്ഷനും എംപിയുമായ ഭഗവന്ത് മാന്‍. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ ചേരുകയാണെങ്കില്‍ ആണ് തനിക്ക് ഇത്തരമൊരു വാഗ്ദാനം നല്‍കിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ബിജെപി നേതാവിന്റെ പേര് പരാമര്‍ശിക്കാതെ, നാല് ദിവസം മുമ്ബ് തനിക്ക് ഒരു കോള്‍ വന്നതായി എഎപി എംപി അവകാശപ്പെട്ടു. ‘മിസ്റ്റര്‍ മാന്‍, ബിജെപിയില്‍ ചേരാന്‍ നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് എന്നോട് പറയൂ? നിങ്ങള്‍ക്ക് പണം വേണോ?’ ഏക എഎപി എംപിയായതിനാല്‍ കൂറുമാറ്റ നിരോധന നിയമം തനിക്ക് ബാധകമല്ല. അതുകൊണ്ട് കേന്ദ്ര സര്‍ക്കാരില്‍തന്നെ കാബിനറ്റ് മന്ത്രിയാക്കുമെന്ന് നേതാവ് നിര്‍ദേശിച്ചു.
‘ഏത് പോര്‍ട്ട്‌ഫോളിയോയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് എന്നോട് പറയൂ,’ അദ്ദേഹം പറഞ്ഞതായി അദ്ദേഹം ആവര്‍ത്തിച്ചതായും എഎപി നേതാവ് വ്യക്തമാക്കി. ഗോവ, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നടക്കുന്ന കുതിരക്കച്ചവടം പോലെ മറ്റ് പാര്‍ട്ടികളില്‍നിന്നുള്ള നേതാക്കളെ ബിജെപി വേട്ടയാടുകയാണെന്നും മാന്‍ ആരോപിച്ചു.
‘എന്നെ വിളിച്ച നേതാവിനോട് ഞാന്‍ പറഞ്ഞു. ഒരു ദൗത്യത്തിലേര്‍പ്പെട്ടിരിക്കുകയാണ്. കമ്മീഷന്‍ അടിസ്ഥാനമാക്കിയല്ല അത്. ഭഗവന്ത് മാനെ നിങ്ങള്‍ക്ക് പണം കൊടുത്ത് വാങ്ങാൻ സാധിക്കില്ല. നല്ല ശമ്പളമുള്ള ജോലി രാജിവെച്ചിട്ടാണ് ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയും ജനങ്ങളും തന്നില്‍ ഏല്‍പിച്ച വിശ്വാസമാണ് ബിജെപി വിലക്ക് വാങ്ങാന്‍ നോക്കിയത്’- മാന്‍ പറഞ്ഞു.
അതേസമയം, എഎപി നേതാവിന്റെ ആരോപണങ്ങള്‍ ബിജെപി തള്ളിക്കളഞ്ഞു. അദ്ദേഹം പരാമര്‍ശിക്കുന്ന നേതാവിന്റെ പേര് പരസ്യമായി വെളിപ്പെടുത്താന്‍ ഭഗവന്ത് മന്നിനെ ബിജെപി നേതൃത്വം വെല്ലുവിളിക്കുകയും ചെയ്തു.
ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഭവന്ത് മാന്റെ ആരോപണമെന്ന് ബിജെപി പഞ്ചാബ് ജനറല്‍ സെക്രട്ടറി സുഭാഷ് ശര്‍മ വ്യക്തമാക്കി. അതേസമയം ശരിയായ സമയത്ത് തന്നെ വിളിച്ച ബിജെപി നേതാവിന്റെ പേര് വെളിപ്പെടുത്തുമെന്നും മാന്‍ പറഞ്ഞു.
















