കൊച്ചി: ഇനി മുഴുവൻ സമയ വക്കീലെന്ന് ബിനീഷ് കോടിയേരി. അഭിനയത്തോടുള്ള സ്‌നേഹം കൊണ്ടുമാത്രമാണ് സിനിമയിൽ തുടരുന്നതെന്ന് ബിനീഷ് കോടിയേരി പറഞ്ഞു. സിനിമ അഭിനയം തൊഴിലായി അല്ല കാണുന്നത്. അഭിഭാഷകനെങ്കിലും സിനിമ അഭിനയം നിർത്തില്ല. അഭിനയ സ്‌നേഹംകൊണ്ടാണ് സിനിമയിൽ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ മോഹൻദാസിന്റെ മകൻ നിനു മോഹൻദാസും ബിനീഷ് കോടിയേരി. ഷോൺ ജോർജ് എന്നിവരും ചേർന്നാണ് പുതിയ ഓഫിസ് തുറന്നത്.
ബിനീഷ്, ഷോൺ, നിനു എന്നിവരുടെ സംരഭത്തിൽ സന്തോഷമെന്ന് പി.സി.ജോർജ് പറഞ്ഞു. എല്ലാം ഒരുമിച്ച് കൊണ്ടു പോകാനാകുമെന്നും ഷോൺ ജോർജ് പറഞ്ഞു. ഇഡി കേസിൽ ജയിലിലായ ബിനീഷ് കോടിയേരി ഈയടുത്താണ് ജയിലിൽ നിന്ന് മോചിതനായത്.

















