ദില്ലി: രാജ്യത്ത് ആശങ്കയായി ഒമിക്രോൺ (Omicron). അഞ്ചാമത്തെ കേസ് ദില്ലിയിൽ സ്ഥിരീകരിച്ചു. ടാൻസാനിയയിൽ നിന്നെത്തിയ ആൾക്കാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. 11 പേരുടെ സാമ്പിളുകൾ പരിശോധന നടത്തിയതിൽ നിന്നാണ് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചത്. രോഗിയുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനുള്ള നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിച്ച് വരികയാണ്.
കർണാടകയ്ക്ക് പിന്നാലെ ഇന്നലെ ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിരുന്നു. ഗുജറാത്തിൽ 72കാരനും, മഹാരാഷ്ട്രയിൽ 32കാരനുമാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. കർണാടകയിൽ രണ്ട് പേർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇവരിൽ ഒരാൾ ഡോക്ടറും മറ്റേയാൾ ദക്ഷിണാഫ്രിക്കൻ സ്വദേശിയുമാണ്.
















