കാസർകോട്: കാസർകോട് എ ആർ ക്യാമ്പിലെ പൊലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ. ചീമേനി ആലന്തട്ട സ്വദേശിയായ വിനീഷാണ് തൂങ്ങിമരിച്ചത്. സ്വന്തം വീട്ടിലാണ് വിനീഷ് തൂങ്ങിമരിച്ചത്. ഞായറാഴ്ച പുലർച്ചയോടെയാണ് വിനീഷിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇന്ന് വിനീഷിൻറെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ സംബന്ധിച്ച് വ്യക്തതയില്ല. പൊലീസ് സ്ഥലത്ത് എത്തി മറ്റ് ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.

















