ബാംഗ്ലൂർ :മോട്ടോ G51 5G ഫോണുകള്‍ ഉടന്‍ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.അടുത്താഴ്ചയോടെ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 480 പ്ലസ് പ്രോസസ്സറിലെത്തുന്ന ആദ്യ മോട്ടോറോള ഫോണാണ് ഇത്. ഫോണ്‍ ഇതിന് മുമ്പ് യൂറോപ്പില്‍ അവതരിപ്പിച്ചിരുന്നു. യൂറോപ്പില്‍ ഫോണ്‍ ട്രിപ്പിള്‍ ക്യാമറ സെറ്റപ്പിലായിരുന്നു അവതരിപ്പിച്ചിരുന്നത്.
ഡിസംബര്‍ 10 ന് തന്നെ ഫോണ്‍ അവതരിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഫോണുകളുടെ വിവരങ്ങള്‍ സാധാരണയായി പുറത്ത് വിടുന്ന മുകുള്‍ ശര്‍മയാണ് ഫോണ്‍ ഡിസംബറില്‍ തന്നെയെത്തുമെന്ന് അറിയിച്ചത്. എന്നാല്‍ ഫോണ്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച് മോട്ടറോള വ്യക്തമായ വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല.