രുദ്രാപുര്‍:ഓടുന്ന ട്രെയിനിന് സമീപം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാക്കള്‍ക്ക് ദാരുണാന്ത്യം.ഉത്തരാഖണ്ഡിലെ ദുദ്രാപുരിലാണ് (Rudrapur) ദാരുണ സംഭവം.ലോകേഷ് ലോനി (Lokesh lohni-35), മനീഷ് കുമാര്‍(Manish Kumar-25) എന്നിവരാണ് മരിച്ചത്. റെയില്‍വേ ക്രോസിങ്ങില്‍ വെച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അതിവേഗത്തിലെത്തിയ ട്രെയിന്‍ ഇവരെ ഇടിച്ചുതെറിപ്പിക്കുകയാിരുന്നു. ഇരുവരും തല്‍ക്ഷണം മരിച്ചു.
അല്‍മോറയില്‍ നിന്ന് രുദ്രാപുരില്‍ താമസിക്കുന്ന പൊലീസുകാരിയായ സഹോദരി ലക്ഷ്മിയെ കാണാനാണ് ലോകേഷും സുഹൃത്തും എത്തിയതെന്ന് സീനിയര്‍ സബ് ഇന്‍സ്‌പെക്ടര്‍ സതീഷ് കപ്ഡി പറഞ്ഞു.ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.
















